Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ruled States

വനിതാ സംവരണം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേക നിയമസഭാ സമ്മേളനങ്ങൾ

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ കൂ​ടു​ത​ൽ രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​യ​മ​സ​ഭാ​സ​മ്മേ​ള​നം വി​ളി​ച്ച് രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തെ വ​നി​താ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തും.

ഡ​ൽ​ഹി സം​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. മ​ധ്യ​പ്ര​ദേ​ശി​ലും ഹ​രി​യാ​ന​യി​ലും പ്ര​ത്യേ​ക നി​യ​മ​സ​ഭാ​സ​മ്മേ​ള​നം ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ഡീ​ഷ​യി​ൽ 30നാ​ണ് പ്ര​ത്യേ​ക സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടി​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്ധ്ര​പ്ര​ദേ​ശി​ൽ മേ​യ് ആ​ദ്യം പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​ക്കും.

ഈ​മാ​സം ര​ണ്ടാം വാ​രം വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി ബി​ല്ലി​ന് ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ട് ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടു​മെ​ന്നു വ്യ​ക്ത​മാ​ക്കി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ വ​നി​താ സം​വ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണു ത​ട​ഞ്ഞ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ വാ​ദം.

വ​നി​താ​സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് 33 ശ​ത​മാ​നം സം​വ​ര​ണം അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ത്തു ല​ക്ഷം പോ​സ്റ്റ് കാ​ർ​ഡു​ക​ൾ അ​യയ്​ക്കു​മെ​ന്ന് മ​ഹി​ളാ കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്കു സം​വ​ര​ണ​ത്തി​നു​ള്ളി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍ഗ്ര​സി​ന്‍റെ ഒ​ബി​സി വി​ഭാ​ഗം മേ​യ് ഒ​ന്നി​ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പു​രി​ൽ​നി​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

Latest News

Corehub Up